ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ലോകത്തിനായി

ലോകത്തിനായി

അരുതരുത് ഒഴുക്കരുത്
മാലിന്യം പുഴകളിൽ,
ചാലിയാറിൻ ഗതി ഓർത്തിടേണേ
ഒരു പുഴ നൽകീടാം നല്ലൊരു ലോകത്തിനായി.

പാടിലൊരിക്കലും വിഷകാരിയാം
രാസവസ്തുക്കൾ നമ്മുടെ കൃഷിഭൂവിൽ,
മായിലൊരിക്കലും ദുരിതം പേറുമാ -
എൻഡോസൾഫാൻ കാഴ്ചകളും
നിലമൊരുകീടാം നല്ലൊരു ലോകത്തിനായി.

ലോകത്തിൻ ജീവ വായുവായി
വർത്തിക്കും വനമാണെന്നത്
നീ അറിഞ്ഞു കൊൾക,
ഒരു മരത്തൈ നടാം നല്ലൊരു ലോകത്തിനായി.

വിഷപ്പുകയാൽ ഭരിതമീ അന്തരീക്ഷം
വരുത്തുമീ ഭൂവിൻ സർവനാശം,
നാളെ നല്ലൊരു ലോകത്തിനായി
ഇല്ലാതാക്കുവിൻ ആഗോളതാപനത്തെ.

അമ്മയാം ഭൂമിയെ കാത്തു കൊൾക
നാളെ നല്ലൊരു ലോകത്തിനായി.

ആദിൽ മുഹമ്മദ്
4 സി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത