എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഒരു ജീവനല്ല

23:16, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ജീവനല്ല

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
ന്നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്കൊഴി-
വാക്കീടാം അല്പകാലം നാം അകന്നിരുന്നാലും
പരിഭവക്കേണ്ട പിണങ്ങിടേണ്ട
അടുത്താൽ നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ
ജാഗ്രതയോടെ നിർദേശങ്ങൾ പാലിച്ചിടാം
മടിക്കാതെ ഒരു മനസ്സോടെ ശ്രമിക്കാം
മുന്നേറിടാം ഭയക്കാതെ
ഈ ലോക നന്മയ്ക്കു വേണ്ടി

എയ്‌ഞ്ചൽ ഷൈൻ
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത