കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക്ഡൗണിൽ ഉഴലുന്ന ജീവിതം

14:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗണിൽ ഉഴലുന്ന ജീവിതം

മഹാമാരിയാം കൊറോണയെ
നിന്നെ ഞാൻ ഭയപ്പെടുന്നു
നീ മനുഷ്യന്റെ കാലനായി വന്നു
ഞങ്ങടെ അന്ത്യം കുറിക്കുന്നു
രാജ്യങ്ങളൊട്ടാകെ പടർന്ന് പിടിച്ചു
നീ ഭയപ്പെടുത്തുന്നു മാലോകരേ
വിഷുവന്നു ഈസ്റ്ററുമെത്തിയല്ലോ
കടകമ്പോളങ്ങളടഞ്ഞു കിടക്കുന്നു
റോഡും കവലയും ശൂന്യമായി
മാലോകരെല്ലാം വീട്ടിലായി
പിള്ളേരു തൻ കലപിലയും
മുതിർന്നവർ തൻ അടിപിടിയും
ഉപ്പില്ല , മുളകില്ല , മഞ്ഞളില്ല
'അമ്മ തൻ പരിഭവവും
ലോക്ഡൗണിൽ പുറത്തിറങ്ങാൻ വയ്യ
കട്ടൻചായയും ശീലമാക്കി
മഹാമാരിയെ തോൽപ്പിക്കുവാൻ
ജാഗ്രതയോടെ ഇരിപ്പുഞങ്ങൾ
നഴ്‌സുമാർ , ഡോക്ടർമാർ ,പോലീസുമാർ
കാവലായ് നിൽപ്പുണ്ട് ഞങ്ങൾക്കെന്നും
പ്രാർത്ഥന ഞങ്ങൾക്ക് രണ്ടുമാത്രം
ഭീതിയാം കൊറോണയേ തുരത്തീടണേ

ദേവഗംഗ .പി .വി
5 A കടമ്പൂർ നോർത്ത് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത