അമ്മുവിന്റെ സ്കൂൾ

ഇന്ന് സ്കൂൾ തുറക്കുകയാണ്.
അമ്മു പതിവിലും നേരത്തേ എഴുന്നേറ്റു. വളരെ സന്തോഷവതിയായിരുന്നു അവൾ. പുതിയ സ്കൂളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ കൂട്ടുക്കാരെ കിട്ടുന്ന ദിവസമാണിന്ന്. ആ കാര്യം ആലോചിച്ചു അവൾക്കു സന്തോഷമടക്കാൻ വയ്യ. കുളിച്ചു സുന്ദരിയായി യൂണിഫോം ഇട്ട് സ്കൂളിലേക്കി പോവാൻ തയ്യാറായി ഇരിക്കുകയാണ്.

അമ്മ കൊടുത്ത ഭക്ഷണം കഴിക്കാൻ പോലും അവൾക്കു വേണ്ട. പുതിയ സ്കൂളിനെ കുറിച്ചുള്ള ചിന്തയാണ് അവൾക്ക്. "പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നും അത് നിർബന്ധമായും എല്ലാവരും കഴിക്കണമെന്നും" അമ്മ പറഞ്ഞപ്പോൾ അമ്മയെ അനുസരിച്ചു അവൾ കഴിക്കുകയാണ്.

നിങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ടോ..?

പുതിയ സ്കൂളിലേക്ക് പോവാൻ അമ്മുവിനെപ്പോലെ നിങ്ങൾക്കും ആഗ്രഹമില്ലേ?

അമേയ ബാബു
2 ജി.എം.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ