ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
"ഇറുപ്പവനും മലർ ഗന്ധമേകും ഈ വരികളിലൂടെ നമുക്ക് പ്രകൃതി എത്രത്തോളം പരോപകാരിയാണെന്ന് മനസിലാക്കാൻ സാധിക്കും. ഇന്ന് മനുഷ്യർ പ്രകൃതിയെ നശിപ്പിക്കാൻ തുനിയുകയാണ്. ആ നാശം നമ്മുടെ ജീവന് തന്നെ ആപത്താണ്. പരിസ്ഥിതി മലിനീകരണം, വായു മലിനീകരണം, മണ്ണൊലിപ്പ്, വനനശീകരണം എന്നിവയിലൂടെ നമ്മുടെ പ്രകൃതി നശിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. അല്ലാതെ അതിനെ നശിപ്പിക്കുക എന്നതല്ല. അതു കൊണ്ടു തന്നെ ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കുക. നല്ലൊരു നാളെയ്ക്കു വേണ്ടി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |