എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/അക്ഷരവൃക്ഷം/കോറോണ
കോറോണ
corona 2019 അവസാനത്തോട് കൂടി ലോകം മുഴുവൻ ഒരു മാഹാമാരിയുടെ വിപത്തിനാൽ നിശ്ചലമായിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് നിന്നും തുടങ്ങി ലോകം മുഴുവനും വിറങ്ങലിച്ച് നിൽക്കുകയാണ്. വുഹാനില്ലുള്ള ഒരു മാർക്കറ്റ് കേ്ന്ദീകരിച്ചാണ് ഈ രോഗത്തിന്റെ വൈറസിന്റെ ഉത്ഭവമെന്നാണ് ഇപ്പോൾ കണ്ടതിയത്. അവിടെ പരിസര മലിനികരണം വളരെ കൂടുതൽ ആയിരുന്നു. അവിടുത്തെ ജനങ്ങളുടെ ഭക്ഷണം വിഷ ജീവികളായ എലി, അണ്ണാൻ, കൂറ, പാമ്പ്, പാറ്റ തുടങ്ങിയവയാണ്. പനി, ചുമ, തൊണ്ട വേദന എന്നീ അസുഖം മൂലം കുറെ ആളുകൾ മരണത്തിന് കീഴടങ്ങി. ഈ രോഗത്തിന് അവർ "കോവിഡ്-19" എന്ന പേരു നൽകി. അങ്ങനെ നടന്ന പഠനത്തിൽ ഒരു വൈറസാണ് ഇതിന് കാരണമെന്ന് കണ്ടത്തി. ഈ വൈറസ് "കോറോണ" എന്ന് പേരിട്ടു. ഈ രോഗം ഇന്ന് ചൈനയിൽ നിന്നും ലോകത്തിന്റെ എകദേശം എല്ലാ രാജൃങ്ങളേയും പിടി മുറുക്കുകയും ജനജീവിതം മുഴുവൻ താറുമാറാക്കിയിരിക്കുകയുമാണ്. നമ്മുടെ പ്രധാന മന്ത്രിയുടെയും കേരള മുഖ്യ മന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ആഹ്വാനം പ്രകാരം ഇന്ത്യ മുഴുവൻ ലോക്ക് ഡൗണാക്കുകയും ചെയ്തു. ജീവിക്കാൻ നിർബന്ധമായ അവശൃവസ്തുകൾ മാത്രം ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. പൊതു ഗതാഗതമായ ബസ്, ട്രെയിൻ, വിമാനം, ടാക്സി സർവ്വീസുകൾ തുടങ്ങി എല്ലാം നിർത്തലാക്കി. ഓരോരുത്തരും എവിടെയാണോ ഉള്ളത് അവിടെ തന്നെ നിൽക്കാൻ പ്രധാനമന്ത്രി അഹ്വാനം ചെയ്ത പ്രകാരം എല്ലാവരും അത് അനുസരിച്ചു എല്ലാവരും അതാത് സ്ഥലങ്ങളിൽ തന്നെ കഴിയുകയാണ്. അതു കൊണ്ട് ഇന്ത്യയിൽ വളരെ നിയന്ത്ര വിധേയമായാണ് ഈ രോഗം പടരുന്നത് കൊണ്ടിരിക്കുനത് . എല്ലാ വിദ്യഭാസങ്ങളിലെയും പരീക്ഷകളൊക്കെ പകുതിയിൽ നിന്നു പോയി. ഇപ്പോൾ വെക്കേഷൻ തുടങ്ങി എവിടെയും പോവാൻ പറ്റാത്തത് കൊണ്ട് വീട്ടിൽ ഇരുന്ന് അത്യാവശൃം പഠിപ്പും കളിയും ക്രഫ്റ്റ് വർക്കുമൊക്കെ ആയി ചെയ്ത് പോവുന്നു. "കോവിഡ്-19" അതിശക്താനാണ്. അതിനെ തുരത്താൻ വ്യക്തി ശുചിതൃം, പരിസര ശുചിതൃം എന്നിവ നിർബന്ധമാണ്. . ഇടക്കിടെ കൈയും മുഖവും സോപ്പ് ഇട്ടു കഴുകി കൊണ്ടിരിക്കണം. അത്യാശമായി പുറത്ത് ഇറങ്ങേണ്ടി വന്നാൽ മാസ്ക്കും, ഗ്ലൗസും ധരിക്കണം. കോറോണ ജനങ്ങളെ പലതും പഠിപ്പിച്ചു.
ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. അവർ അവരുടെ കുടുംബത്തെയും അവരുടെ വൃക്തിപരമായ ബാധ്യതകളും മാറ്റി വെച്ചു, വൈറസിനെതിരെ എല്ലാം മറന്നു പോരടുകയാണ്. കോറോണയെ അതിജീവിക്കാൻ നമ്മളെല്ലാം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് അച്ചടക്കത്തോടെ കഴിഞ്ഞ്, ഈ വൈറസിനെ തുരത്താൻ പെട്ടന്നു തന്നെ കഴിയട്ടെ. . . . നമ്മുക്ക് ലോക രക്ഷിതാവായ ദൈവത്തോട് പ്രാർത്ഥിക്കാം. . . . . . . . . . . . .
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |