നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/നദി

നദി
<poem>

അവനിതൻ ചിത്തത്തിലൂടൊഴുകുന്നു നീ   നദി..

ഭൂമിക്കു ശീതളഛായ പകർന്നു കൊണ്ടൊഴുകുന്നു  നീ  നദി..

വർഷത്തിൽ താണ്ഡവമാടീടുന്നു നീ  നദി..

ചുടു വേനലിൽ വറ്റിവരളുന്നു  നീ  നദി..

ഓളം വെട്ടി, ചിന്നിച്ചിതറി ഒഴുകുന്നു നീ  നദി..

രജനിയിൽ ചന്ദ്ര സ്പർശനത്താൽ ശോഭിക്കുന്നു  നീ  നദി..

മാർദവമെന്തന്നറിയാത്ത മാർഗത്തിലൂടൊഴുകുന്നു നീ  നദി..

സീമകളില്ലാതെ ഒഴുകുന്നു നീ നദി..

ചേണുറ്റ വ്യക്ഷങ്ങൾ താലവൃന്തം വീശുന്നു നിനക്കായ് നദി..

മഹാസാഗരത്തിൽ സംസർഗിക്കുന്നു  നീ നദി.

<poem>
അനിക .ബി.എ
7 നമ്പ്രത്ത് കര യു പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത