സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം

പ്രകൃതി ശുചിത്വം

രോഗപ്രകാക്കും കാര്യത്തിൽ ഏറെ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻറെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ.ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിലായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വ അവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന മലയാളി ആ പ്രാധാന്യം കല്പിക്കാത്ത എന്ത് ? നമ്മുടെ ബോധ നിലവാരത്തെയും കാഴ്ചപ്പാടിനെയും പ്രശ്നമാണ് . ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്നത്, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരനെ പറമ്പിലേക്ക് എറിയുന്നത് സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുകുന്ന മലയാളി തൻറെ കപട സാംസ്കാരിക മൂല്യബോധത്തിന് തെളിവ് പ്രകടമാക്കുകയും ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ മാലിന്യ കേരളം എന്ന ബഹുമതിക്ക് നാം അർഹരായ കയില്ല? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.

ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല.മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങൾ വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ നട്ടംതിരിയുന്നു. മാലിന്യത്തിന് പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. കോടതി ഇടപെടുന്ന തരത്തിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും ശുചിത്വമില്ലാത്ത നാം ജീവിക്കുന്നു.

പരിസര ശുചീകരണം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ്. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായി ആയിരിക്കും. ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നു അതും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്: രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചീകരണം ആണ്.നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക അതാണ് ആവശ്യം.

ഒരു വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്ന് എന്ന് പറയാറുണ്ട്.എന്നാൽ പരിസരം പൊതുസ്ഥലങ്ങൾ സ്ഥാപനങ്ങൾ എന്നിവയെല്ലാം വൃത്തികേടാക്കുന്ന അതിൽ നമ്മൾ മുൻപന്തിയിലാണ്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരു അളവ് വരെ സാധിക്കും.

ശീലമാക്കാവുന്നതും ഒഴിവാക്കേണ്ടതും: പ്രതിരോധശേഷി കൂട്ടാൻ രോഗങ്ങളെ തടയാം.

സ്വന്തം ശരീരത്തെ കൂടുതൽ. മറ്റെന്തിനെക്കാളും വലുത് ആരോഗ്യം ആണെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്. ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല.ഈ കുറവാണ് കാലം വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെ. ജീവിതരീതിയിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ മതി രോഗാണുക്കളെ തടയാം.രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി രോഗാണുക്കൾക്ക് വഴിതുറക്കുന്ന ശീലങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ്. താഴെപ്പറയുന്ന കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കൂ..

പുകവലി ആരോഗ്യത്തിന് ഹാനികരം. ഒരു സാധാരണ മലയാളിയുടെ ജീവിതത്തിൽ നിത്യേന കേൾക്കുന്ന വാക്കുകളാണിത്. പുകവലി ആരോഗ്യത്തിന് ഹാനികരം തന്നെ. നിങ്ങളെ വലിയൊരു രോഗി ആക്കാൻ ഈ പുകച്ചുരുളുകൾ സാധിക്കും. കഴിവതും ഈ മോശം ശീലം ഒഴിവാക്കൂ. ആരോഗ്യം നിലനിർത്തൂ.

പുകവലി മാത്രമല്ല മദ്യപാനവും ഫാസ്റ്റ് ഫുഡും പോലുള്ള ശീലങ്ങൾ ഒഴിവാക്കിയാൽ മാത്രമേ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമുക്ക് സാധിക്കൂ. അതിനോടൊപ്പം വ്യായാമവും ശീലമാക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ചെയ്യും എങ്കിലും ആദ്യം മാറേണ്ടത് മനുഷ്യൻറെ മനസ്സാണ് ആണ്.പ്രകൃതി ശുചിത്വത്തോടെ ഇരുന്നാൽ മാത്രമേ പകർച്ചവ്യാധികൾ നമ്മെ പിടികൂടിയിരിക്കുന്നു ഉള്ളൂ.

ശുചിത്വം: മാറേണ്ടത് മലയാളിയുടെ മനസ്സ്.

പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ യഥാർഥത്തിൽ നമ്മുടെ പൗര ബോധത്തെയും ശുചിത്വ ബോധത്തെയും ഉൽപ്പന്നങ്ങൾ ആണെന്ന് നാം തന്നെ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

വീടിന്റെ അകം വൃത്തിയാക്കുന്നത് ശ്രദ്ധാലുക്കൾ ആയ നാം ഭക്ഷ്യ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ കൊതുകിനും കണക്കറ്റു പെരുകാനുള്ള വലിയ സാഹചര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. ജീവിതശൈലി പാടെ മാറ്റിയപ്പോൾ മുതലാണ് ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന് സ്വഭാവവും അളവും ക്രമാതീതമായി പെരുകാനും അവ നിർദ്ദാക്ഷിണ്യം വലിച്ചെറിയാനും നാം ശീലിച്ചത്. നാലും അഞ്ചും സെൻറിൽ ഇതിൽ വീടുകളും ഫ്ലാറ്റുകളും നിറഞ്ഞതോടെ അയലത്തെ മുറ്റത്തും റോഡരികിലും അരികിലും പുഴയിലും തോട്ടിലും മാലിന്യം ചേക്കേറാൻ തുടങ്ങി. കേരളീയ ശുചിത്വ ബോധത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഈ പെരുമാറ്റത്തെ അകറ്റാൻ ആർക്കും കഴിഞ്ഞതുമില്ല.

മാലിന്യ കൂനകൾ സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും പാരിസ്ഥിതിക പ്രശ്നങ്ങളും രാജ്യത്തെ ഏതാണ്ടെല്ലാ നഗരങ്ങളെയും പേടിസ്വപ്നമാണ്. നമ്മുടെ നാട്ടിലും സ്ഥിതി മറിച്ചല്ല. മഴയിലും വേനലിലും ഇത്തരം മലിന മല വലുതാക്കുക യാണ്. പനിച്ച് വിറച്ച് എത്തിയ ആളുകളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞുകവിയുന്നു.ആരോഗ്യ വികസന സൂചികയിൽ ഒരുകാലത്ത് മുൻപന്തിയിലായിരുന്ന സാക്ഷരത കേരളമാണ് മലിനീകരണത്തിൽ അഗ്രഗണ്യൻ സ്ഥാനത്ത് എന്ന് തിരിച്ചറിയാൻ എന്തുകൊണ്ടോ വൈകിയതാണ് നമ്മുടെ സകല ദുരിതങ്ങൾക്കും ഉള്ള അടിസ്ഥാന കാരണം എന്ന് ഇപ്പോൾ പൂർണ്ണമായും കേരളീയർ മനസ്സിലാക്കി കഴിഞ്ഞു.

അമൃത ബിജു
8 C സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



{{Verification|name=Asokank| തരം= ലേഖനം }