(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗണിലെ കോഴിക്കുഞ്ഞ്
ഉച്ചക്ക് ഭക്ഷണം വയ്ക്കുന്ന നേരത്ത്,
പൊരിക്കുവാൻ മുട്ട എടുത്തമ്മ
പൊട്ടിച്ചു നോക്കിയനേരം
കോഴിക്കുഞ്ഞൊന്നതിൽ ലോക്ഡൗണാ
കാര്യംതിരക്കിയ അമ്മയോടായി,
ആ കുഞ്ഞു കനിഞ്ഞു ചൊല്ലിയ -
കാര്യങ്ങൾ കേട്ടമ്മ വാ പൊളിച്ചങ്ങനെ നിന്നു പോയി.
പുറത്തേക്കു വരുന്നേരംലോക്ക് ഡൗണാണെന്ന
വാർത്തകേട്ടൂ ഞാൻ,
പ്രധാനമന്ത്രി പറഞ്ഞതുകേട്ടതും
ലക്ഷ്മണരേഖ ഭേദിച്ചിടാതെ ഞാൻ
അടച്ചങ്ങിരിപ്പായി...
നല്ലൊരു നാളേക്കായി
അനുസരിച്ചീടേണം ആജ്ഞകൾ,
മനുഷ്യരും പക്ഷിമൃഗാദികളും.