(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലത്ത്
ഞങ്ങൾക്ക് പ്രതീക്ഷിക്കാതെയാണ് ഇത്രയും നീണ്ട അവധിക്കാലം കിട്ടിയത്. ഞങ്ങൾക്ക് പരീക്ഷയൊന്നും ഉണ്ടായില്ല. കൂട്ട് കാരുടെ കൂടെ കളിച്ച് മതിവരാതെ സ്കൂളടച്ചു. പിന്നീട് വീട്ടിൽ മാത്രമായുള്ള ദിവസങ്ങളാണ്. പുറത്തിറങ്ങാത്തത് കൊറോണയെന്ന വൈറസ് കാരണമാണ്. കൈകൾ സോപ്പിട്ട് കഴുകാനും മാസ്ക് ധരിക്കാനുമൊക്കെ ഉപ്പ പറഞ്ഞ് തന്നു. ഉപ്പാക്ക് ജോലി ഉണ്ടായിരുന്നില്ല. എനിക്ക് ആദ്യമായാണ് ഉപ്പയുടെ കൂടെ ഇത്രയും ദിവസങ്ങൾ ഒരുമിച്ച് ലഭിച്ചത്. ഞെങ്ങൾ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. ഈ അവധിക്കാലം വീട്ടിൽ തന്നെ സന്തോഷത്തോടെയും സങ്കടത്തോടെയുo കഴിഞ്ഞ് പോകുന്നു.