(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ പ്രതികാരം
ഇന്നുമെന്നും ഓർത്തുകൊണ്ടിരിക്കാൻ
പ്രകൃതിയാം ദേവി തന്നൊരാപാഠം
നിൻ കണങ്ങൾ തുള്ളിയായി വീഴുമ്പോൾ
ആരുമോർത്തില്ല അതൊരു പേമാരിയാകുമെന്ന്
എന്തിനായ് ഈ കൊടും ക്രൂരത
പ്രകൃതിയാം നിൻ അമ്മയോടുതന്നെ
പ്രകൃതിദത്ത വരത്തെയെല്ലാം നീ കൊന്നൊടുക്കിയപ്പോൾ
നീ ഓർത്തില്ല അത് നിന്നെ തന്നെ കൊന്നൊടുക്കുമെന്ന്
ഇങ്ങനെയൊരു വിപത്തിനു നാം സാക്ഷിയാകുമ്പോൾ,
അത് നാം തന്നെ വരുത്തിയ വരം
നിന്നിടം വികസിപ്പിക്കാൻ നീ പ്രകൃതിയെ നശിപ്പിച്ചപ്പോൾ
നീ ഇരുന്നിടം കൂടി പ്രകൃതി നശിപ്പിച്ചു
അന്ന് വർഗീയതയില്ല,ജാതിയില്ല,മതമില്ല,
ഒരുമയുടെ ആ നാളുകൾക്ക് മധുരവും ഉണ്ടായിരുന്നു
ഇനിയാനാളുകൾ ഇങ്ങനെ ഒരു വിപത്തുമായി
അത് നമുക്ക് അതിജീവിക്കാൻ പ്രയാസം
അതിനെ വേരോടെ മുറിച്ചുമാറ്റാൻ സാധിച്ചില്ലെങ്കിലും
നാം അത് അതിജീവിച്ചു