ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/അതിജീവനം

13:03, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ഇത്രോളം ഉണ്ടൊരു രോഗം
കൊറോണ എന്നൊരു രോഗം
ഉണ്ടായിട്ടില്ലാകാലം
ഇതുപോലൊരു രോഗകാലം
മിണ്ടാനോ വയ്യാ പോലും
തൊടാനും വയ്യാ പോലും
കാണാനോ കിട്ടുകയില്ല
കൊറോണ വൈറസിനെ
തുമ്മാനും തുടയ്ക്കാനും
തൂവാലകരുതേണം
കരുതലായ് നാമെല്ലാം
തോഴരെ കാണുമ്പോൾ
കൈവണങ്ങീടുക തന്നെവേണം
വിസയില്ല പാസ്പോർട്ടില്ല
ഉലകം ചുറ്റും വില്ലനായ്
ലോകത്തിൽ ഭീതിയുമായ്
കാലന്റെ രൂപത്തിൽ
കോവിഡുവന്നെത്തി
മരണം കണ്ട് രസിച്ചങ്ങ്
ലോകം ചുറ്റുകയാണല്ലോ
ചിറകില്ല പറക്കാനായ്
കാലില്ല നടക്കാനായ്
എന്നാലും നീ തന്നെ
കൊലയാളി നീ തന്നെ
അതിജീവനത്തിൻ കഥയുമായ്
ഒത്തൊരുമിച്ചീടും നാമെല്ലാം
കാലിടറാതെ നിന്നിടും നാം
മനമൊന്നായുരുകി പ്രാർത്ഥിക്കാം
 വഴി മാറി പോവുക കോ വിഡേ....
വഴിമാറി പോവുക കേവി ഡേ.....
  

ഹൃതിക്
7 E ജി.യു.പി.എസ്.കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത