കൊറോണയെന്നൊരു വമ്പൻ വൈറസ് കറങ്ങി നടപ്പൂ ലോകം മുഴുവൻ ലോകരെ മുഴുവൻ രോഗികളാക്കാൻ വന്നൂ വമ്പൻ കോവിഡ് 19 വുഹാനെന്നൊരു ചൈനീസ് നാട്ടിൽ പിറന്നുവല്ലോ ഈ കൊമ്പൻ എന്നിട്ടവനോ വന്നല്ലോ നമ്മുടെ സ്വന്തം കേരള നാട്ടിൽ വിദ്യാലയത്തിൻ വാർഷികാഘോഷങ്ങൾക്ക- ന്തകനായി ഈ വമ്പൻ അവധിക്കാലവും വിഷുക്കണിയെല്ലാം മുങ്ങിപ്പോയി ലോക്ക്ഡൗണിൽ ജീവജാലങ്ങളെ കൂട്ടിലടച്ച മാനവനെയോ കൊറോണ പൂട്ടി കൊറോണ കാരണം കുറഞ്ഞുവല്ലോ അന്തരീക്ഷത്തിൻ മലിനീകരണം വീട്ടിലിരിക്കാം കൈ കഴുകീടാം പാലിച്ചീടാം നിയമങ്ങൾ ഓടിച്ചീടാം കൊറോണയെ ഒത്തൊരുമിച്ചു പൊരുതീടാം ലോകത്താകെ കോവിഡ് മരണം ഏറീടുന്നു വൻതോതിൽ നമ്മുടെ നാടാം കേരള മണ്ണിൽ കോവിഡ് മരണം കുറവാണേ രാപ്പകൽ മുഴുവൻ അധ്വാനിക്കും ഡോക്ടർമാരും നേഴ്സുമ്മാരും കൈകോർത്തീടാം അവരോടൊപ്പം നമ്മുടെ നാടിൻരക്ഷയ്ക്കായ്
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത