(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹമാണ് പ്രകൃതി. പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മളെയും സ്നേഹിക്കുമെന്നു വിശ്വസിക്കുന്നവരാണ് നമ്മിൽ പലരും .പ്രകൃതിയുടെ ഏറിയ ഭാഗവും വഹിക്കുന്നത് നമ്മുടെ പരിസ്ഥിതി ആണ്. പരിസ്‌ഥിതിക്ക് ഒരു കോട്ടവും തട്ടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്
പരിസ്ഥിതി എന്നത് നമ്മുടെ വാസ സ്ഥലമാണ് നമ്മുടെ ജീവന്റെ നിലനിൽപ്പിന്റെ ഭൂരിഭാഗവും പരിസ്ഥിതി ആണ് .പരിസ്ഥി അത്രത്തോളം നമ്മൾ നമ്മുടെ ജീവനും കാത്തു സൂക്ഷിക്കുകയാണ് ശുദ്ധവായുവും നല്ല ആഹാരവും ലഭിച്ചാൽ മാത്രമേ നമുക്ക് നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ ആവുകയുള്ളൂ .നമ്മുടെ പരിസ്ഥിതി മലിനീകരണപ്പെടുതാതെ നോക്കേണ്ടത് നമ്മളാണ്. മലിനീകരണതിനു കാരണമായെക്കുന്നവ ഉപയോഗിക്കാതെ ആവുമ്പോൾ മാലിനീകരണവും ഇല്ലാതാവുന്നു .
പരിസ്‌ഥിതിയുടെ പ്രധാന ഘടകങ്ങളായ പുഴകളും പക്ഷി മൃഗാതികളും വൃക്ഷ ഫലാധികളും എല്ലാം പരിപാലിച്ചാൽ മാത്രമേ നമ്മുടെ പരിസ്ഥിയുടെ ഘടന പൂർണ്ണമാവുകയുള്ളൂ .എല്ലാ ജീവ ജാലങ്ങൾക്കും തുല്യ പരിഗണന എന്നത് മാത്രമാണ് മനുഷ്യരെന്ന നിലയിൽ നമുക്ക് ചെയ്യാനാവൂ .മരങ്ങൾ വെട്ടി നശിപ്പിക്കാതെ നല്ല രീതിയിൽ നമുക്ക് പ്രകൃതിയെ പരിപാലിക്കേണ്ടതുണ്ട് .
ഇന്നത്തെ മാറാ രോഗങ്ങൾക്കും മറ്റും കാരണമാവുന്നത് മേൽ പറഞ്ഞതൊന്നും പാലിക്കാൻ കഴിയാത്തതു കൊണ്ടാണ് ഇന്നത്തെ കൊറോണ എന്ന മഹാ വ്യാതി പടർന്നു പിടിക്കാൻ കാരണവും ഏതെന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയും.