പോരാടിടാം കൂട്ടരേ, പ്രതിരോധിച്ചിടാം ഈയന്ധകാരത്തെ കണ്ണിപൊട്ടിക്കാം, നമുക്കി ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം, നമ്മുക്കൊഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭ്രാന്തരാകേണ്ട, പിണങ്ങിടേണ്ട കണ്ണി പൊട്ടിക്കാം, കാട്ടുതീ പോലങ്ങലയടിക്കുമി ദുരന്തത്തെ തവിച്ചിടാം പാലിച്ചിടാം മടിയേതുമില്ലാതെ ആരോഗ്യരക്ഷതൻ ചട്ടങ്ങൾ പരിശ്രമിച്ചിടാo ഒരുമസ്സോടെ, കാതോർക്കാം ശുഭവാർത്തക്കായി സമർപ്പിച്ചിടാം, ശ്രദ്ധയോടി നാളുകൾ ഈലോക നന്മക്ക് വേണ്ടി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത