ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/വിരുന്നുകാർ

വിരുന്നുകാർ

ലോകം മുഴുവൻ രോഗം മൂലം
പള്ളിക്കൂടമടച്ചല്ലോ
നമ്മുടെ പള്ളിക്കൂടമടച്ചല്ലോ
കളിയും ചിരിയും എല്ലാം മങ്ങി
വീട്ടിലിരുന്നു ഒററക്കായ്
വീട്ടിലിരുന്നു ഒററക്കായ്
വേനൽക്കാലം വിരുന്നിനായി
പൂച്ചക്കുട്ടികൾ എത്തി
വീട്ടിൽ പൂച്ചക്കുട്ടികൾ എത്തി
ചക്കി എന്നും ചങ്കരനെന്നും
അമ്മ അവർക്ക് പേരിട്ടു
എന്റെ അമ്മ അവർക്ക് പേരിട്ടു
ചക്കിപ്പൂച്ചേ വാ വാ വാ
ചക്കേം മാങ്ങേം തന്നീടാം
ചക്കേം മാങ്ങേം തിന്നാലോ
പശിയില്ലാതെ ഉറങ്ങീടാം
 

അമർത്ത്യജിത്ത്
1 ഗവ എൽ പി എസ് തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത