എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/നാം ഒന്നാണ് ,നമ്മൾ അതിജീവിക്കും.

08:17, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം ഒന്നാണ് ,നമ്മൾ അതിജീവിക്കും.



കൂപ്പുകൈയാൽ തൊഴുതിടാം
ആതുര സേവകരെ
അഭിവാദനമർപ്പിക്കാം എൻ
രാജ്യസേവകരേ...

സുന്ദര ചിന്തയിൽ ജീവിക്കാം
ദാനം നൽകിയും ജയിച്ചീടാം
നാമൊന്നായ് ചേർന്നീടാം സമത്വം നേടീടാം
ഓരോ ജീവനും നൽകീടാം സ്വാതന്ത്ര്യത്തിൻ ദീപങ്ങൾ
ബന്ധങ്ങളിലും നേടിയെടുക്കാം സാഹോദര്യത്തിൻ കോട്ടകളിന്നും
കൈകഴുകീടാം കരുതലിൻ കരങ്ങളെ
മുഖം തൊടാതെ സുരക്ഷയൊരുക്കാം
 അകലം പാലിക്കാം
സ്നേഹിതരെ
അകമെ സ്നേഹത്താൽ
നാമൊന്നായ് പ്രാർത്ഥിക്കാം
നാടിൻ നന്മയ്ക്കായ്

ഭീതിയുണർത്തും വൈറസിപ്പോൾ ലോകർക്കാപത്ത്
വേണം നമ്മിൽ അകലം ഇപ്പോൾ ജീവരക്ഷയ്ക്കായ്

മാനുഷരെല്ലാം ഒന്നാണിപ്പോൾ ഈ സേവകരെപ്പോലെ
ഡോക്ടർമാർക്കും നേഴ്സുമാർക്കും നന്മകൾ നേരുന്നു,
സ്നേഹദീപം തെളിച്ചീടാം
ദീനം വന്നാൽ പരിപാലിക്കാൻ നഴ്സുമാരുണ്ട്
നാട്ടിൽ പ്രാർത്ഥന കൂടി പാട്ടും പാടി മരണം കൂട്ടല്ലെ
ഒരുമയ്ക്കൊന്നായ് വീട്ടിലിരിക്കാം ഈ കരുതൽ കാലത്ത്

നവീൻ കൃഷ്ണ
5A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത