ജി.എൽ.പി.എസ് എടത്തനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ കാലം

08:01, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

ആളുകളെല്ലാം വീട്ടിലൊതുങ്ങി
നാളുകൾ തീരെ നീങ്ങാതായി
കളിക്കളങ്ങൾ കാലിയായി
യാത്രകൾ തീരെ ഇല്ലാതായി
വിദ്യാലയമോ ഒറ്റക്കായി
പരിക്ഷകളെല്ലാം യാത്ര പോയി
തിരക്കില്ലാത്ത അച്ഛനെ കണ്ടു
അമ്മ അടുക്കളയിൽ തിരക്കിലായി
പുറത്തിറക്കിയാൽ പോലീസായി
അകത്തിരിക്കാൻ വയ്യാതായി
നട്ടുനനച്ച പച്ചക്കറിയും
നാടൻ രുചിയും നാവിൽ തങ്ങി
കോവിഡ് 19 നാടു ഭരിക്കും
കൊറോണ കാലം എന്തൊരു കാലം

അലൂഫ് അൻവർ.ഒ
std ജി.എൽ.പി.എസ് എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത