ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ ശുചിത്വത്തിലൂടെ

08:01, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം രോഗങ്ങളെ ശുചിത്വത്തിലൂടെ

കൂട്ടുകാരെ ലോക്ക്ഡൗൺ കാലത്ത് നിങ്ങളോട് കാലിക പ്രാധാന്യമുള്ള ഒരുവിഷയത്തെപറ്റി കുറച്ചു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. പരിസരശുചിത്വവും ആരോഗ്യമുള്ള തലമുറയും എന്ന വിഷയത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? നാം ഏവരും വളരെ താൽപര്യപൂർവം ചെയ്യേണ്ട ഒരു കാര്യമാണ് ഇത് .നമ്മുടെ വീടും പരിസരവും വൃത്തിയോടെ നോക്കിയാൽ മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വളർത്തിയെടുക്കാൻ കഴിയൂ.അതുപോലെ നാം സ്വയം വ്യക്തിശുചിത്വം പാലിക്കുന്നതു വഴി പല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ കഴിയും .ശുചിത്വമില്ലാത്ത അവസ്ഥയിലാണ്നാം വിവിധ രോഗങ്ങൾക്ക് ഇരയാകുന്നത്. കൊറോണ (കോവിഡ് 19)എന്ന മാരകമായ ഒരു രോഗം ലോകത്തെയാകെ ഇന്ന്കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്

മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരുന്ന ഈ രോഗം ഒരു മഹാമാരിയായി മാറുകയാണ്. ഈ അവസരത്തിൽ നാം വളരെ ജാഗ്രതയോടെയിരുന്നുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം.ശുചിത്വ ത്തിലൂടെ നമുക്ക് അതിനെ അതിജീവിക്കാൻ കഴിയുന്നതാണ്. ഇതിനായി പരിസരശുചിത്വവും വ്യക്തിശുചിത്വവും തന്നെയാണ് നാം ശീലിക്കേണ്ടത് .ഈ വൈറസ് മൂലം പല ആഘോഷങ്ങളും നമുക്ക്ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.
ആഘോഷങ്ങൾ ആശംസകൾ മാത്രം ആയി പോകുന്നത് ഇതാദ്യമായാണ് .എങ്കിലുംനാം അതുമായി പൊരുത്തപ്പെട്ടു എന്നത് സന്തോഷകരമായ ഒരു കാര്യം തന്നെയാണ്.ഈ മഹാമാരിയെ ധൈര്യപൂർവ്വം അതിജീവിക്കുന്ന തുല്യമാണ് ഇത്. വ്യക്തി ശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും നാം ഇത് തെളിയിക്കേണ്ടിയിരിക്കുന്നു. കൊറോണ,കോവിഡ് 19 എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ വൈറസ് നമുക്ക് അതിജീവനത്തിന് പാഠങ്ങൾ പകർന്നു തന്നുകൊണ്ടേയിരിക്കുന്നു. അത് ഒരു പാട് മനുഷ്യജീവനുകൾ ഇപ്പോൾ തന്നെ എടുത്തു കൊണ്ടുപോയിക്കഴിഞ്ഞു. സങ്കടകരമായ ഒരു കാര്യം തന്നെയാണിത്. അതുകൊണ്ടുതന്നെ നാം അതിനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചാണ് ആലോചിക്കേണ്ടത്.മരുന്നുകളും, പ്രതിരോധ സംവിധാനങ്ങളും എല്ലാവർക്കും ലഭ്യമാക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാൽ പ്രതിരോധത്തിന് ഏറ്റവും എളുപ്പമായ മാർഗ്ഗം ശുചിത്വം തന്നെ.
ശുചിത്വമുള്ള അവസ്ഥയിൽ ഒരിക്കലും രോഗങ്ങൾക്ക് നമ്മളെ കീഴ്പ്പെടുത്താൻ കഴിയില്ല പരിസരശുചിത്വവും ആരോഗ്യമുള്ള തലമുറയും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായില്ലേ.ഈ കാലത്ത് ഗവ : തീരുമാനങ്ങളെ അനുസരിച്ച് ക്ഷമയോടെ എല്ലാവരും സുരക്ഷിതമായിരിക്കുകയും സാമൂഹിക അകലം പാലിക്കലും, ശുചിത്വം പാലിക്കലും വഴി ഏറെക്കുറെ ഈ രോഗത്തെ നമുക്ക് തുരത്താൻ സാധിക്കും.ഇതിനു മുമ്പും നിരവധി ദുരന്തങ്ങളെ അതിജീവിച്ചിട്ടുള്ള നമുക്ക് ഇതിനെയും കൂട്ടായി തന്നെ കഴിയും എന്നപ്രാർത്ഥനയോടെ
ഞാൻ നിർത്തുന്നു
 

ആർദ്ര കെ
8A ജി എച്ച് എസ് എസ് ചുണ്ടമ്പറ്റ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം