കരയുന്നിതാഭൂമിഉള്ളലിഞ്ഞ് ചിറകിട്ടടിക്കുന്ന വേനലായി ഹൃദയം മരപ്പിക്കും ശീതമായി അണപൊട്ടിയൊഴുകുന്ന പ്രളയമായി പിടയുന്ന മണ്ണുംവിറയ്ക്കുന്ന ശ്വാസവും മനുജരെ നോക്കി കൈ കൂപ്പുന്നു കണ്ണടയ്ക്കാൻഭയക്കുന്ന അമ്മയ്ക്ക് കരയാൻ വിതുമ്പുന്ന പ്രകൃതിയ്ക്ക് മാപ്പ് സഹനത്തിൻ കുങ്കുമം മാഞ്ഞുതീർന്നു എരിയുന്നു കോപത്തിൻ അശ്രുദീപം