ഗവ എച്ച് എസ് എസ് ചാല/ലിറ്റിൽകൈറ്റ്സ്

‍ഡി‍ജിറ്റൽ മാഗസിൻ -2019

13061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13061
യൂണിറ്റ് നമ്പർLK/2018/13061
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ലീഡർഫാത്തിമത്ത് ഫർഹ പി
ഡെപ്യൂട്ടി ലീഡർഫാത്തിമത്തുൽ അഫ്ര സി എച്ച്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു മാധവൻ എൻ സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുചിത്ര എ
അവസാനം തിരുത്തിയത്
22-04-2020Lk13061
ലിറ്റിൽ കൈറ്റ്സ്

ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ് IT മേഖല. മറ്റേതൊരു രംഗത്തു മെന്ന പോലെ വിദ്യാഭ്യാസ രംഗത്തും ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. മാനവ പുരോഗതിയിൽ ഈ വിവര സങ്കേതിക വിദ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് നമ്മുടെ വിദ്യാർഥികളെ ലോക നിലവാരത്തോടൊപ്പമെത്തിക്കാൻ കേരള സർക്കാർ 2018 Jan 22 ന് തുടക്കം കുറിച്ച സംരഭമാണ് little Kites IT കൂട്ടായ്മ. ഇതുപ്രകാരം കേരളത്തിലെ Hi-tech നിലവാരത്തിലുള്ള എല്ലാ ഹൈ സ്കൂളുകളിലും little Kites IT ക്ലബ്ബുകൾ പ്രവർത്തനമാരംഭിച്ചു. നിലവിൽ 1 ലക്ഷം കുട്ടികൾ അംഗങ്ങളായ ഈ ക്ലബ്ബ് രാജ്യത്തെ ഏറ്റവും വലിയ ICT കൂട്ടായ്മയാണ്. കുട്ടികളെ വിവര സങ്കേതിക രംഗത്ത് മികവുറ്റവരാക്കുക എന്നതാണ് ഈ സംരഭത്തിന്റെ ലക്ഷ്യം ഇതിനായി അനിമേഷൻ , പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഗ്രാഫിക് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ് , ഹാർഡ് വെയർ. ഇലക്ട്രോണിക് സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ, വെബ് ടി.വി. എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. ഇതിനു പുറമെ വിദഗ്ദരുടെ ക്ലാസുകൾ, ഇന്റസ്ട്രിയൽ വിസിറ്റുകൾ, ക്യാമ്പുകൾ എന്നിവയും നടത്തുന്നു. ഇതിനായി ബുധനാഴ്ച വൈകുന്നേരങ്ങളിലും ആവശ്യമെങ്കിൽ മറ്റു ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും പ്രത്യേക സമയം കണ്ടെത്തുന്നു. 20 അംഗങ്ങളുള്ള യൂനിറ്റിൽ പ്രാഗത്ഭ്യം തെളിയിക്കുന്ന കുട്ടികൾക്ക് സബ് ജില്ലാ തല, ജില്ലാ തല, സംസ്ഥാന തല ക്യാമ്പുകളിൽ പങ്കെടുക്കാൻഅവസരംലഭിക്കുന്നു.പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഓരോ അംഗത്തിനും A , B , C ഗ്രേഡുകളും , ഗ്രേസ് മാർക്കും നൽകി വരുന്നു.