സംവാദം:സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/അക്ഷരവൃക്ഷം

13:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) ('നല്ല നാളേയ്ക്കായി ചുറ്റുപാടുകളുടെ നിലനില്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ല നാളേയ്ക്കായി

ചുറ്റുപാടുകളുടെ നിലനില്പില്ലാതെ മനുഷ്യന് മാത്രമായി നിലനില്പില്ലല്ലോ? വിവേകേവും വിശേഷബുദ്ധിയും ഉള്ള മനുഷ്യൻ തന്നെ തന്റെ താത്കാലികമായ ലാഭം മാത്രം നോക്കി സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിനാശകരമായ പ്രവർത്തനങ്ങൾ നിർബാധം തുടരുന്നു.നഗരങ്ങളിൽ തുറസായ സ്ഥലങ്ങളും വൃക്ഷ സങ്കേതങ്ങളും ഇല്ലാതാക്കുന്നു .ശുദ്ധവായു നല്കാനുള്ള പ്രകൃതിയുടെ സംവിധാനങ്ങളാണല്ലോ ഈ വൃക്ഷങ്ങൾ. വഴിയോരങ്ങളിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടതു പോലെ നമ്പരുകൾ നല്കി നിർത്തിയിരിക്കുന്ന മരങ്ങൾ നഗരകാഴ്ചകളാണല്ലോ? നഗരങ്ങളിൽ പെയ്തിറങ്ങുന്ന മഴവെള്ളം പോലും ഇന്നൊരു പ്രശ്നമാണ്, അത് കെട്ടിക്കിടക്കാൻ പോലും ആവശ്യത്തിന് സ്ഥലമില്ലാതെയും ഒഴുകിപ്പോകാൻ നിവൃത്തിയില്ലാതെയും ബസ് സ്റ്റോപ്പുകളിലും റെയിൽവെ സ്റ്റേഷനുകളിലും ബന്തു ദിനത്തിൽ യാത്ര ചെയ്യാൻ കഴിയാതെ എത്തിപ്പെടുന്ന യാത്രക്കാരെപ്പോലെ നിസ്സഹായവസ്ഥയിൽ കെട്ടി കിടക്കുന്നു. എന്നാൽ ഇപ്പോഴിതാ ' കോവിഡ്-19 എന്ന മഹാമാരി വന്ന് രാജ്യം മുഴുവൻ ലോക് ഡൗൺ ആയിരിക്കുന്നു, ഒപ്പം പ്രകൃതി മനോഹരമായിക്കൊണ്ടിരിക്കുന്നു. വൈറസ് പോയതിനു ശേഷം ചൈന ഗ്രീൻ ചൈനയായി മാറുന്നു. ഇതു പോലെ നമ്മുടെ നാട്ടിലും ഒരു മാറ്റം വരണം പ്രകൃതി നമ്മെ മാടി വിളിക്കുന്നു. പ്രകൃതിയുടെ നിശബ്ദ സ്വരത്തിന് കാതോർക്കാം കൂട്ടായി പ്രവർത്തിയ്ക്കാം നല്ലനാളേയ്ക്കായി ,വീണ്ടെടുക്കാം നിലങ്ങളേയും നിരത്തുകളേയും നഗരങ്ങളേയും നമ്മുടെ നന്മക്കായി നാടിന്റെ നന്മക്കായി. .....

                  ജോഷ്മ ബൈജു    IXA
           സെന്റ് തോമസ് എച്ച്.എസ്.കരിക്കോട്ടക്കരി'
"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.