കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഹയ്യയ്യോ മരമല്ല

09:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹയ്യയ്യോ മരമല്ല

മഴയിൽ പുഴയിൽ നീന്താൻ പോയി
മുമണ്ടൂസൻ മണ്ണുണ്ണി
മഴയിൽ പുഴയിൽ മിഴികളടച്ചു
മലർന്നു നീന്തി മണ്ണുണ്ണി.
 മഴയുടെ പൂരം പുഴയുടെ താളം
മാനത്തമ്പോ ഇടിമേളം!
മലർന്നു നീന്തിത്തളർന്ന നേരം
മരമണ്ടൂസൻ മണ്ണുണ്ണി
മരമാണെന്നു ധരിച്ചു പിടിച്ചേ
അരികിൽക്കണ്ടൊരു തടിയിന്മേൽ!
അപ്പോൾ ആ തടി തലപൊക്കുന്നേ
അതുകണ്ടലറീ മണ്ണുണ്ണി.
മരമാമെന്നു ങരിച്ചു പിടിച്ചതു
മരമല്ലല്ലോ ഹയ്യയ്യോ!
മഴയിൽ പുഴയിലൊലിച്ചു വരുന്നതു
മലയിൽ നിന്നു പെരുമ്പാമ്പ്!

ഐശ്വര്യ
5 എ കെ കെ കെ വി എം ഹയർ സെക്കന്റരി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത