കപടവേഷം

വലിച്ചെറിയുവാൻ തോന്നുന്നെനിക്കിന്ന്
ചീന്തി എറിയുവാൻ തോന്നുന്നെനിക്കിന്ന്
എന്തിനായ് ഞാൻ ഈ കപടവേഷം കെട്ടി
ആടിതിമിർപ്പൂ ഈ ഭൂമിയിൽ
ആരെ ആണ് ഞാൻ സംതൃപ്തിപ്പെടുത്തേണ്ടു
ആരുടെ സങ്കടം നീക്കേണ്ടു ഞാനിന്ന്
ആരുണ്ട് ഒന്നെന്റെ സങ്കടം കേൾക്കുവാൻ
ഇന്നാരുണ്ട് എനിക്കൊരു ആശ്രയം ഏകുവാൻ
ഏകയാണ് ഞാൻ ഭൂവിതിൽ എങ്കിലും
ആടിതിമിർപ്പു ഞാനീ വേഷം എപ്പോഴും
പേരറിയാത്തൊരീ വേഷവും പേറീ ഞാൻ
ആടി തിമിർക്കയാണീ നാളിതുവരെ

അഭിരാമി എം.ബി
3 ആനപ്രമ്പാൽ എം.ടി.എൽ.പി.എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


  സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത