ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/ഗാന്ധി മാത്രം ചിരിച്ചിരുന്നു

23:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗാന്ധി മാത്രം ചിരിച്ചിരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗാന്ധി മാത്രം ചിരിച്ചിരുന്നു

ഗാന്ധി മാത്രം ചിരിച്ചിരുന്നു...

 രാക്ഷസർ ചവച്ചുതുപ്പിയ പെണ്ണിരകളെ നോക്കി...

ചാണകത്തിനോടൊപ്പം പോലും
വില ഇടാത്ത മനുഷ്യരെ നോക്കി...

തീയിട്ടു കൊന്ന മനുഷ്യരുടെ, എല്ലുകളിപ്പോഴും അലിഞ്ഞു ചേരാത്ത നിലങ്ങൾ നോക്കി...

ഒളിച്ചോടിയ പണ കെട്ടുകൾ തള്ളി,
ചെളിപൂണ്ട മേലുകളെ
കുരുക്കിട്ടുകൊന്ന നീതിയെനോക്കി..

 നെറ്റിയിൽ തഴമ്പ് വന്നവന്,
 വാടകമുതലായ ഇന്ത്യയെ നോക്കി...

 നോട്ടിലെ,
ഗാന്ധി മാത്രം ചിരിച്ചിരുന്നു!!
സ്വയം സമാധാനിപ്പിക്കലിന്റെയോ..
പരിഹാസത്തിന്റെയോ....
വക്രിച്ച ചിരി...??!
 

ഷഹന ജാസ്മിൻ
+1 science ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്.എസ്സ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത