വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/വീട്ടിലടച്ചനാളുകൾ


#വീട്ടിലടച്ചനാളുകൾ #
ഒരു കൊറോണക്കാലത്ത്‌ ലോക്ക്ഡൗണിനെക്കുറിച്ച് എന്താ ഇപ്പോ പറയുക... മോദിജി അത് പ്രഖ്യാപിച്ച നിമിഷം മനസ്സിനിമ്മിണിവല്യ സന്തോഷമാ തോന്നിയെ... കാരണം ഒരുപാട് കാലം കൊണ്ട് ആഗ്രഹിച്ചതാ കുറച്ചു ദിവസം എല്ലാരോടും ഒപ്പം വീട്ടിലിരിക്കണോന്നു.. (അതിങ്ങനെ ഒരു സാഹചര്യത്തിൽ വേണോന്ന് നമ്മൾ ചിന്തിച്ചിട്ടൊന്നുമില്ലാട്ടോ)...കാരണം രാവിലെ  പോയി വൈകിട്ടാരക്കാരുന്നെ തിരിച്ചു വരുന്നേ... ഒരുപാട് സന്തോഷത്തോടോക്കെയാ സ്വീകരിച്ചതെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോ നമുക്ക് ബോറടിച്ചു തുടങ്ങി... ഫോണും ഉറക്കവുമെല്ലാം മടുത്തു തുടങ്ങി...ഉള്ളതും ഇല്ലാത്തതുമായ എല്ലാ ചലഞ്ചുo dare ഉം ചെയ്തു കഴിഞ്ഞു.. അങ്ങനെയിരിക്കെയാണ് സ്മാർട്ട്‌ ഫോണിന്റെ കടന്നുവരവോടുകൂടി ഉപേക്ഷിച്ച പുസ്തകങ്ങളിലേക്ക് ശ്രദ്ധപോയത്. ഒരുകാലത്തു ഇഷ്ടത്തോടെ വാങ്ങിക്കൂട്ടിയതാണ്.. പക്ഷെ എപ്പോഴോ അവയൊക്കെ അന്യമായി പോയിരുന്നു...പതുക്കെ തുറന്ന് വായിക്കാൻ തുടങ്ങി.. . അപ്പോഴാണ് മുൻപ് ഞാൻ എഴുതിയിരുന്ന കുഞ്ഞു കഥ കളെപറ്റിയൊക്കെ ഓർമ വന്നത്... അവിടേക്കുo ഒന്ന് തിരിഞ്ഞു നോക്കി...തൂലികയിൽ വീണ്ടും കഥകൾ  മൊട്ടിട്ടു.. അറിയാത്ത പണിയണെങ്കിലും ചെറിയ ചിത്രങ്ങളൊക്കെ വരച്ചു ഫാമിലി ഗ്രൂപ്പിൽ ഒക്കെ ഇട്ട് എല്ലാരുടെയും കളിയാക്കലുകളൊക്കെ സ്വീകരിച്ചു(ഒരു സന്തോഷത്തിനു വേണ്ടി )...പിന്നെ ചെറിയ ചെറിയ craft വർക്ക്,കുഞ്ഞു കുഞ്ഞു കൃഷി(പയർ &ചീര )അങ്ങനെ എല്ലാ മേഖലയിലും ഒന്ന് കൈ വെച്ചു..പണ്ടെപ്പോഴോ പഠിച്ച യോഗയും ഡാൻസും  കൂട്ടിനെത്തി.. കൂടെ പഠിക്കുന്നവരോടോക്കെ കാളിങ്ങിലൂടെയും മെസ്സേജുകളിലൂടെയും നല്ല കൂട്ടുകാരാക്കാൻ സാധിച്ചു.. ഈ കാലയളവിലാണ് വീട്ടിൽ പുതിയതായി വാങ്ങിയ പല സാധനങ്ങളും ശ്രെദ്ധയിൽപ്പെടുന്നത്.. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ടാരുന്നു.. വീട്ടിലുള്ളവരോടെല്ലാം സംസാരിക്കാനും ഇടപഴകാനും പറ്റി..അമ്മൂമ്മക്കൊക്കെ എല്ലാകാര്യത്തിലും നല്ല അറിവുണ്ടെന്നു മനസ്സിലായി.. സംസാരിക്കാൻ ഞാൻ അല്പം മടിയുള്ള കൂട്ടത്തിൽ ആയതുകൊണ്ടും അച്ഛനും അമ്മയുമൊക്കെ പല തിരക്കുകളിൽ പെട്ടിരുന്നതുകൊണ്ടും ഓർമയിൽ ഇതുപോലെ എല്ലാവരുമൊത്തിതുപോലൊരു അവധിക്കാലം കിട്ടിയിട്ടില്ല... ഇനി കിട്ടുകയുമില്ലാരിക്കും...ജീവിത ശൈലിയിൽ ഇത്രയും മാറ്റം ഉണ്ടാക്കാനും ഓർത്തുവെക്കാൻ ഒരുപാടനുഭവങ്ങൾ നൽകാനും ഈ കൊറോണ കാലത്തിനു കഴിഞ്ഞു... ലോകത്തെ കാർന്നു തിന്നുകയാണെങ്കിലും കൊറോണയെക്കൊണ്ടെനിക്ക് ഇത്രയൊക്കെ വ്യത്യസ്ത അനുഭവങ്ങൾ നൽകാനായി.. പക്ഷെ മാറ്റിവെച്ച പരീക്ഷ നടത്തുമോ എന്നൊരു പേടി ഇല്ല എന്നു വിശ്വസിക്കുന്നു .(വിശ്വാസം ആണല്ലോ എല്ലാം ) ലോകം കൊറോണ ഭീതിയിൽ നിന്നും എത്രയും വേഗം കരകയറട്ടെ എന്ന പ്രാർത്ഥനയോടെ 
അമൃത.ജെ.
5.C വി.വി.എച്ച്.എസ്.എസ്.താമരക്കളം.
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം