എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/കൃഷിത്തോട്ടം

കൃഷിത്തോട്ടം


അരുൺ വളരെയധികം സംസാരിക്കുന്ന പ്രകൃതമല്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ ക്ലാസ്സിൽ ആരും അവനോട് അത്രയ്ക്ക് വലിയ അടുപ്പമൊന്നും കാണിച്ചിരുന്നില്ല. കാണുബോൾ തന്നെ ഓരു ദരിദ്ര കുടുംബത്തിലെ കുട്ടിയാണെന്ന് തോന്നും.പലരും അവനെ പരിഹസിക്കുമായിരുന്നു . ഞാൻ അവനോട് ചങ്ങാത്തം കൂടാൻ പലതവണ നോക്കിയിട്ടുണ്ട് പലപ്പോഴും മിഠായി വാങ്ങി കൊടുക്കാനും കൂടെ ഉണ്ണാനുമായി വിളിക്കാനും ഞാൻ നോക്കിയതാണ് .പക്ഷേ അരുൺ അതൊന്നും ശ്രദ്ധിക്കാതെ എവിടെങ്കിലും ഒരുങ്ങിയിരിക്കുകയാണ് പതിവ് .അരുണിന് അച്ഛനും അമ്മയും ഇല്ല .ഒരു ഇളയമ്മയാണ് അവനെ വളർത്തുന്നത് .അവരാകെട്ടെ രോഗം ബാധിച്ചു കിടപ്പിലാണ് .അപ്പോഴും അവൻ ക്ലാസ്സിൽ മുടങ്ങാതെ വരുമായിരുന്നു . പഠിക്കാൻ അത്രയ്ക്ക് മിടുക്കനാണ് .


ഞങ്ങളുടെ സ്കൂളിൽ നല്ലൊരു പരിസ്ഥിതി ക്ലബ് പ്രവൃത്തിക്കുന്നുണ്ട് . അതിന്നു നേതൃത്വം വഹിക്കുന്ന അധ്യാപകരും കുട്ടികളും ചേർന്ന് ഒരു കൃഷിത്തോട്ടം പരിപാലിക്കുണ്ട് . അതിൽ നിന്ന് കിട്ടുന്ന പച്ചക്കറികളാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുന്നത് . ഞങ്ങൾ കൂട്ടുകാർ ചേർന്ന് അധ്യാപകരോട് ആലോചിച്ചു അരുണിന്റെ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ അവിടെ എത്തിച്ചു . അവനു ഭയങ്കര സന്തോഷം ആയി . പ്രകൃതി സ്നേഹികളായ ഒരു പറ്റം വിദ്യാർത്ഥികളുടെ സഹായത്താൽ ഞങ്ങൾ പച്ചക്കറികൾ സമൂഹത്തിൽ ദാരിദ്രം അനുഭവിക്കുന്നവർക്ക് ദാനമായി നൽകുന്നു . പ്രകൃതിയെ സ്‌നേഹിക്കേണ്ടതു നാം ഓരോരുത്തരുടെയും കർത്തവ്യം ആണ് . നമ്മൾ ഒരുമിച്ചു പ്രവർത്തിച്ചാൽ ഇതുപോലുള്ള നല്ലൊരു കൃഷിതോട്ടം നിഷ്‌പ്രയാസം പരിപാലിക്കാൻ സാധിക്കും


"പലതുള്ളി പെരുവെള്ളം" എന്ന പഴചൊല്ല് ഇവിടെ പ്രസക്തമാണ് .

സേതു എസ് നായർ
10 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ