വൈറസ് കാലം ഇത് വൈറസ് കാലം
വൈറസ് കാലം കൊറോണാ വൈറസ് കാലം
ജാഗ്രത കാട്ടുക നാം കരുത്തരാകുക നാം
അതിജീവിക്കുക നാം ഒന്നായ് മുന്നേറാം
മുന്നേറീടുക നാം ഭയം വെടിഞ്ഞീടാം
നിതരാം കൈകൾ കഴുകുക നാം
അകലം പാലിക്കാം മനമൊന്നായ് മാറ്റീടാം
സർക്കാർ നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടുക നാം എന്നും പാലിച്ചീടുക നാം
ഈ മഹാമാരിയെ തുരത്തിയോടിക്കാം
നമ്മൾക്കൊന്നായ് മുന്നേറാം