ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ചൈനയിൽ നിന്നും......

11:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൈനയിൽ നിന്നും

ലോകത്തെത്തന്നെ മാറ്റിമറിച്ച ഒരു മഹാമാരിയായ കൊറോണ എന്ന രോഗത്തെപ്പറ്റി ചിന്തിച്ചിരിക്കുകയാണ് എല്ലാവരും. ചൈനയിൽ നിന്നും ഉണ്ടായ ഈ രോഗത്തിന് ഇപ്പോൾ മരുന്ന് പോലും കണ്ടുപിടിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇത് കാരണം മറ്റു സ്ഥലങ്ങലെക്കുള്ള യാത്രയോ ആരാധനാലയങ്ങളോ നിലച്ചിരിക്കുന്ന അവസ്ഥയാണ്. ഈസ്റ്ററും വിഷുവും നമുക്ക് വീട്ടിൽ തന്നെ ആഘോഷിക്കേണ്ടി വന്നു. പക്ഷെ ഇപ്പോൾ നമ്മൾ നമ്മുടെ സുരക്ഷക്കുവേണ്ടി പറയുന്ന സർക്കാരിന്റെ ഉത്തരവുകൾ നിസ്സാരമായി തള്ളിക്കളയാൻ പാടില്ല. മാത്രമല്ല കുറെ വ്യാജ വാർത്തകൾ കേട്ട് പരിഭ്രാന്തർ ആവാനും പാടില്ല. ഈ രോഗത്തെ തുരത്താൻ വേണ്ടി ശ്രമിച്ച നഴ്സുമാരുടെ ജീവൻ വരെ ഇതിനുവേണ്ടി കൊഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ തുപ്പാൻ പാടില്ല, മാസ്ക് ധരിക്കുക, ഹസ്തദാനത്തിന് പകരം കൈ കൂപ്പുക, അധികൃതരുടെ നിർദ്ദേങ്ങൾ പാലിക്കുക. ഒരു പാട് ജീവനുകളെ ഇല്ലാതാക്കിയ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ചു അതിജീവിക്കാം.


മുഹമ്മദ്‌ ആദിൽ. എൻ
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം