23:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13086(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാതൃവിലാപം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊട്ടിത്തെറിച്ചു കൊറോണ പുറപ്പെട്ടു
പൊട്ടിത്തരിച്ചു മനുഷ്യകുലം
വ്യാധിതൻ ആധിയായ് വീട്ടിൽ കുടുങ്ങി നീ
നിൻ ചെയ്തികൾക്കുള്ള ശിക്ഷയായി .
ഞാനാണ് ഭൂമി നിൻ അമ്മ
നിന്നെ നീയാക്കിയൊരമ്മ
പോയ കാലങ്ങളിൽ ഞാൻ വിലപിച്ചു ,
എൻ മക്കളെന്തെ കളങ്കിതരായ് ?
മാവേലി വാണീടും കാലത്തെ കണ്ടു ഞാൻ
മാനവൻ വാണീടും കാലം കണ്ടു.
എൻ മടിത്തട്ട് മാലിന്യ കൂമ്പാരമായി ,
എൻ തല ഭാരത്താൽ കുമ്പിട്ടുപോയി
എത്രമേൽ സ്നേഹിച്ചു നിന്നെ ഞാൻ
എന്നിട്ട് കിട്ടിയതെല്ലാം തിരിച്ചടിയോ
എന്നന്തരംഗത്തിൻ കണ്ണീർ കണ്ടില്ല നീ ,
എന്നെ നീ പാടെ തൊഴിച്ചകറ്റി
എൻ വേദന കണ്ടു മടുത്ത പ്രകൃതിയോ
വൈറസ്സിൻ രൂപത്തിൽ വന്നുദിച്ചു
നിൻ അഹങ്കാരത്തിനന്ത്യം കുറിച്ചു ഞാൻ ,
നിനക്കുയർത്തെഴുന്നപ്പിൻ സമയമായി.
മാറു നീ മാറുവിൻ മർത്ത്യാ നീ മാറുവിൻ
തിരിച്ചെടുക്കൂ നിൻ ഗതകാല സംസ്കാരം