ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/മാതൃവിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃവിലാപം

പൊട്ടിത്തെറിച്ചു കൊറോണ പുറപ്പെട്ടു
പൊട്ടിത്തരിച്ചു മനുഷ്യകുലം
വ്യാധിതൻ ആധിയായ് വീട്ടിൽ കുടുങ്ങി നീ
നിൻ ചെയ്തികൾക്കുള്ള ശിക്ഷയായി .
ഞാനാണ് ഭൂമി നിൻ അമ്മ
നിന്നെ നീയാക്കിയൊരമ്മ
പോയ കാലങ്ങളിൽ ഞാൻ വിലപിച്ചു ,
എൻ മക്കളെന്തെ കളങ്കിതരായ്  ?
മാവേലി വാണീടും കാലത്തെ കണ്ടു ഞാൻ
മാനവൻ വാണീടും കാലം കണ്ടു.
എൻ മടിത്തട്ട് മാലിന്യ കൂമ്പാരമായി ,
എൻ തല ഭാരത്താൽ കുമ്പിട്ടുപോയി
എത്രമേൽ സ്നേഹിച്ചു നിന്നെ ഞാൻ
എന്നിട്ട് കിട്ടിയതെല്ലാം തിരിച്ചടിയോ
എന്നന്തരംഗത്തിൻ കണ്ണീർ കണ്ടില്ല നീ ,
എന്നെ നീ പാടെ തൊഴിച്ചകറ്റി
എൻ വേദന കണ്ടു മടുത്ത പ്രകൃതിയോ
വൈറസ്സിൻ രൂപത്തിൽ വന്നുദിച്ചു
നിൻ അഹങ്കാരത്തിനന്ത്യം കുറിച്ചു ഞാൻ ,
നിനക്കുയർത്തെഴുന്നപ്പിൻ സമയമായി.
മാറു നീ മാറുവിൻ മ‍ർത്ത്യാ നീ മാറുവിൻ
തിരിച്ചെടുക്കൂ നിൻ ഗതകാല സംസ്കാരം
 

ഹരിപ്രിയ ആർ നാഥ്
10 സി ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത