(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
രാവിലെണീറ്റുഞാൻ -
അച്ഛനെ നോക്കി
അച്ഛനരികിലില്ല
എങ്ങുപോയി?
ഇത്തിരിനേരം കഴിഞ്ഞുപിന്നെ-
മെല്ലെ അമ്മതൻ അരികിലെത്തി
പാലുമായി വന്ന അച്ഛനെ കണ്ട്
ഒത്തിരി ഞാനതിശയിച്ചു പോയി
"മൂക്കും, വായും, തുണികൊണ്ട് കെട്ടി
രണ്ട് കൈകളിൽ ഗൗസുകളും".
കൈകൾ സോപ്പിട്ട് കഴുകുന്നതിനിടയ്ക്ക്
എന്നെ നോക്കി ഇങ്ങനെ പറഞ്ഞു
പുറത്ത് പോയി എപ്പോൾ തിരിച്ചു വന്നാലും
കൈകൾ സോപ്പിട്ട് കഴുകിടേണം.
കൊറോണ എന്ന മാരക രോഗം
നമ്മളിൽ നിന്നകറ്റാൻ ഇത് ശീലമാക്കൂ.