17:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanesh N(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർമയിലെ വിഷുക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊൻ കണി കൊന്ന വിരിഞ്ഞല്ലോ
മേടമാസത്തിൽ പൊൻകതിരായ്
മഞ്ഞയുടുപ്പിട്ട് നാടെങ്ങും
മേട മാസത്തെ വരവേറ്റിടാൻ
കോടിയുടുത്തു നടന്ന ബാല്യം
മാമ്പഴമുണ്ട് രസിച്ച കാലം
എങ്ങുപോയ് എങ്ങുപോയ് കൂട്ടരേ
നമ്മൾക്കിതാനന്ദമേകും വിഷുക്കാലം
ആഘോഷമില്ലാതെയാരവമില്ലാതെ
കോടിയും കൈനീട്ടമൊന്നുമില്ലാതെ
ഈ മഹാമാരിതൻ ഭീതിയിൽ നാം
വീട്ടിന്നകത്തങ്ങൊതുങ്ങും കാലം
കൂട്ടുകാരൊത്ത് കലിച്ചിടാനായ്
കൂട്ടം കൂടി രസിച്ചിടാനായ്
കൊതിച്ചീടുമെന്റെ ഹൃദയമിന്നും
നന്മയാം നാളെ തൻ പുലരികൾക്കായ്