15:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thiruvampadyhs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തകർക്കാം ഈ രോഗത്തെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂട്ടിയടച്ചിട്ട ലോകത്തിൽ
നാം എല്ലാം കത്തിയെരിയുന്നൊരംശം
ഒരു രോഗമെവിടുന്നോ വന്നെത്തി
മാനവർ പരിഭ്രാന്തരായി അലയുന്നു
അലയുന്നിടത്തായി എങ്ങെങ്ങും
രോഗമവിടെയും പറ്റിക്കിടക്കുന്നു
രോഗം ഗ്രസിച്ചു വീണഴുകുന്നവർക്കെല്ലാം
ഒരായിരം പുണ്യ നീർത്തുള്ളിയർപ്പിക്കുന്നു
രോഗം ശരീരത്തിലേറ്റവരേ നിങ്ങൾ
നീചത്വം കാട്ടാതെ വീട്ടിലിരിക്കൂ
നാട്ടിലെ സോദരങ്ങളെ സംരക്ഷിക്കാൻ
മിഴികൾ തുറക്കൂ വ്യക്തമാം കാഴ്ചകൾ ഒന്നു കാണൂ
വല്ലികൾ പോലെ പടരുന്ന രോഗത്തെ തകർക്കാനായി
ദൈവം സൃഷ്ടിച്ചു ഈ മഹിയിൽ
മാലാഖമാരെ... കൈകൂപ്പൂ
അവർക്കായി എന്നും.