എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/അക്ഷരവൃക്ഷം/തകർക്കാം ഈ രോഗത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
തകർക്കാം ഈ രോഗത്തെ

പൂട്ടിയടച്ചിട്ട ലോകത്തിൽ
 നാം എല്ലാം കത്തിയെരിയുന്നൊരംശം
ഒരു രോഗമെവിടുന്നോ വന്നെത്തി
മാനവർ പരിഭ്രാന്തരായി അലയുന്നു
അലയുന്നിടത്തായി എങ്ങെങ്ങും
 രോഗമവിടെയും പറ്റിക്കിടക്കുന്നു
 രോഗം ഗ്രസിച്ചു വീണഴുകുന്നവർക്കെല്ലാം
 ഒരായിരം പുണ്യ നീർത്തുള്ളിയർപ്പിക്കുന്നു
 രോഗം ശരീരത്തിലേറ്റവരേ നിങ്ങൾ
നീചത്വം കാട്ടാതെ വീട്ടിലിരിക്കൂ
നാട്ടിലെ സോദരങ്ങളെ സംരക്ഷിക്കാൻ
മിഴികൾ തുറക്കൂ വ്യക്തമാം കാഴ്ചകൾ ഒന്നു കാണൂ
വല്ലികൾ പോലെ പടരുന്ന രോഗത്തെ തകർക്കാനായി
ദൈവം സൃഷ്ടിച്ചു ഈ മഹിയിൽ
മാലാഖമാരെ... കൈകൂപ്പൂ
അവർക്കായി എന്നും.

അനശ്വര
9C എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത