മനുഷ്യരാം ഞങ്ങൾ ചെയ്തൊരപരാധം....
പൊറുക്കണമേയമ്മേ കനിവുള്ളാരമ്മേ...
കരുണചാരിയേണം ചേർന്നുനിൽക്കേണം
ഇനിയുള്ള കാലം മുഴുവനും.
ഇനിയെറിയില്ലമ്മേ...ഇനിയെറിയില്ലമ്മേ...
മാലിന്യം നിൻ മാറത്ത്.
ജലം എന്ന നിൻ മകനെ....
ഇനി ഞങ്ങൾ ഒരിക്കലും വേദനിപ്പിക്കില്ല.
പ്രകൃതിയമ്മേ.... പ്രകൃതിയമ്മേ.....
കോപിക്കരുതമ്മേ....
ക്ഷോഭം മാറ്റമ്മേ....സ്നേഹം നൽകമ്മേ....
വാരി പുണരമ്മേ.....
പ്രകൃതിയമ്മേ.... പ്രകൃതിയമ്മേ.....
കോപിക്കരുതമ്മേ....