ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം
ശുചിത്വം
നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആരോഗ്യമുള്ള വ്യക്‌തികളിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ. ആദ്യം വ്യക്തികൾ പിന്നെ സമൂഹം എന്നാണല്ലോ. ശുചിത്വം രണ്ടു രീതിയിൽ ഉണ്ട്. വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും. രണ്ടും ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഇതു പാലിക്കാൻ എല്ലാവരും ശ്രമിക്കണം. നാം ഇന്നു നേരിടുന്ന വലിയ ഒരു പ്രശ്നമാണ് കൊറോണ വൈറസിൻറെ വ്യാപനം. അജ്ഞാതമായ ഈ വൈറസിനെ നേരിടാൻ വ്യക്‌തി ശുചിത്വം കൊണ്ടു മാത്രമേ കഴിയൂ. രോഗ വിമുക്തമായ ശുചിത്വമുള്ള നല്ലൊരു നാടിനായി നമുക്ക് ഒന്നിച്ചു പോരാടാം.
|