ഇതുവരെ ഞാനറിയാത്ത സ്നേഹം
ഇപ്പോ എനിക്കിതാ വന്നു ചേർന്നു
അമ്മയും അച്ഛനും അനിയനും ഞാനും
ഒന്നിച്ചിരുന്നിതാ ഒരുപാടു നാൾ
ജോലിത്തിരക്കില്ല സമയക്കുറവില്ല
അച്ഛനും അമ്മയും കൂടെയുണ്ട്
പച്ചക്കറികളും ചെടികളുമെല്ലാം
പൂക്കുന്നു വിരിയുന്നു എന്റെ വീട്ടിൽ
നന്നായ് നോക്കിയാൽ ചെടികളും കൃഷികളും
നന്നായ് വരുമെന്ന് ഞാൻ പഠിച്ചു
ഞാൻ നട്ട വിത്തിൽ മുളച്ചൊരാ വെള്ളരി
വീട്ടുകാർക്കെല്ലാം വിഷുക്കണിയായ്.