ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
................................
ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ | |
---|---|
വിലാസം | |
സൗത്ത് പറവൂർ സൗത്ത് പറവൂർrപി.ഒ, , 682307 | |
വിവരങ്ങൾ | |
ഫോൺ | 9946392306 |
ഇമെയിൽ | hflpssparur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26429 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ.മറിയം എൻ കെ |
അവസാനം തിരുത്തിയത് | |
18-04-2020 | HOLY FAMILY L P S |
പേരിനു പിന്നിൽ
ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ തെക്കൻ പറവൂർ എന്ന ഗ്രാമത്തിലാണ് ഹോളി ഫാമിലി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചരിത്രപരവും ഐതിഹാസിക പരവുമായ പെരുമയേറുന്ന നാടാണിത് . ബി സി 5-)൦നൂറ്റാണ്ടിനോടടുത്തു കേരളത്തിൽ തളിയാതിരി ഭരണം നടക്കുമ്പോഴാണ് എവിടെ ഒരു പുതിയ ജനവിഭാഗം കുടിയേറിപ്പാർക്കുന്നത് . കേരളത്തിൽ 64 തളികൾ ഉണ്ടായിരുന്നെന്നും ഓരോ തളിയുടെയും അധിപനും തളിയാതിരി എന്ന സ്ഥാനപ്പേരാണ് ഉണ്ടായിരുന്നതെന്നും അവർ വൈഷ്ണവ ബ്രഹ്‌മണൻമാരായിരുന്നു എന്നും ചരിത്രം പറയുന്നു . ഇവരാണ് പറവൂർ പ്രദേശം തെളിച്ചെടുത്ത് .സമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഈ പ്രദേശത്തിന് പറവൂർ എന്ന പേര് നൽകി. 'പരവം ' എന്ന വാക്കിനു സമുദ്രം എന്നും 'ഊര് ' എന്ന വാക്കിന് നാട് എന്നും അർത്ഥം . ഈ പറവൂർ തെക്ക് ആയതിനാൽ ഇതിനെ തെക്കൻ പറവൂർ എന്നും വിളിച്ചു .....
ചരിത്രം
തെക്കൻ പറവൂരിൻെറ ഹൃദയഭാഗത്ത് അറിവിൻെറ ഉറവിടമായി തലയുയർത്തി നിൽക്കുന്ന ഹോളി ഫാമിലി എൽ ജി സ്കൂൾ.പൂന്തോട്ടവും അടുക്കള പച്ചക്കറിത്തോട്ടവും കുട്ടികളുടെ ഗെയിം സ്റ്റേഷനും എല്ലാം ഏവരുടെയും മനം കവരും.ജോൺ ദി ബാപ്പിസ്റ്റ് കത്തോലിക്കാ പള്ളിയുടെ കീഴിൽ എ ഡി എണ്ണൂറ്റി രണ്ടിൽ ൽ പണിത ഒരു പള്ളികെട്ടിടത്തിലാണ് ആദ്യം ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഒരു കെട്ടിടം ആയിരുന്നു അത്. പഴയ പള്ളി കെട്ടിടം സ്കൂൾ ആയി മാറിയതിനാൽ ആദ്യ കാലങ്ങളിൽ പള്ളിസ്കൂൾ എന്നാണ് വിളിച്ചിരുന്നത്. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറിൽ പുതിയ സ്കൂൾ കെട്ടിടം പണിതുടങ്ങുകയും ആ സ്കൂളിനെ ഹോളി ഫാമിലി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു .. അതുവരെ പനയോലകളിൽ എഴുതിയിരുന്ന ശീലം പുതിയ സ്കൂൾ വന്നതോടെ കടലാസിലായി. ജാതി മത ഭേദ മെന്യേ ഏവർക്കും പ്രേവേശനം നൽകിയിരുന്ന ഈ സ്കൂൾ ആണ് അറിവിന്റെ ഉറവിടവും കഴിവിന്റെ ഈറ്റില്ലവും ആയി വളർന്നു ഇന്ന് നാം കാണുന്ന രീതിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
ഹോളി ഫാമിലി സ്കൂൾ ,
തൃപ്പൂണിത്തുറ വൈക്കം റോഡിൽ നിന്നും സ്കൂൾ കവാടം വഴി ഈ വിദ്യാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണാൻ കഴിയുന്നത് പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ വളരെ ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടം ആണ് . മുറ്റത്തിന്റെ ഇരുവശങ്ങളിലും ആയി ഇത് കണ്ണിനു കുളിര്മയേകുന്ന മനസിന് കാവ്യഭാവന സമ്മാനിക്കുന്ന ഒരു സുന്ദര കാഴ്ചയായി വിരാചിക്കുന്നു ..... വിദ്യാലയ മുറ്റത്തുനിന്നും നോക്കുമ്പോൾ ആദ്യം കാണുന്നത് പ്രധാനാധ്യാപികയുടെ ഓഫീസ് ,തൊട്ടടുത്തായി നാലാം ക്ലാസ് ബിയും ശേഷം , കമ്പ്യൂട്ടർ ലാബ് ,ക്ലാസ് ഒന്ന് എ യും ബിയും ശേഷം കൊച്ചു പൂമ്പാറ്റകളെ പോലെ പാറിനടക്കുന്ന കെ ജി ക്ലാസ്സുകളും .ഈ നിലയിൽ നിന്നും മുകളിലത്തെ നിലയിലേക്ക് കയറാൻ സ്റ്റെയർ കേസ് ഉണ്ട് .മുകളിലത്തെ നിലയിൽ അറബി ക്ലാസ് ഉൾപ്പെടെ 8 ക്ലാസ് റൂമുകൾ ഉണ്ട് . ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി ചെറുതും വലുതുമായി മൂന്ന് സ്കൂൾ ബസ്സുകൾ ആണ് ഉള്ളത് .
| കളിക്കളം = ഞങ്ങളുടെ ഏറ്റവും വലിയ ആകർഷണത്തിൽ ഒന്നാണ് കളിക്കളം .കുട്ടികൾക്ക് കളിക്കാനായി വിദ്യാലയ മുറ്റത്തു തന്നെ ചിൽഡ്രൻസ് പാർക്കിന്റെ മാതൃകയിൽ ഊഞ്ഞാലും സീ സൊ യും ഒക്കെ ഉൾപ്പെടുന്ന രീതിൽ മനോഹരമായ കളിക്കളം സജ്ജമാക്കിയിട്ടുണ്ട് ഒരേ സമയം മുപ്പതോളം കുട്ടികൾക്ക് ഈ പാർക്കിൽ കളിയ്ക്കാൻ സാധിക്കുന്ന തരത്തിൽ ആണ് ഇതിന്റെ സജ്ജീകരണം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലീലാമ്മ
- സി . ആനീസ് പി വി
- ജോളി മാത്യു
- സൗദ പി എസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}