സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/മഹാമാരി

18:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=4 }} <center> <poem> വിശ്വത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

വിശ്വത്തെ പ്രാപിച്ചവൾ
ജീവനെ കൈവരിക്കുന്നു
ശ്വാസത്തെ കവർന്നെടുത്ത-
വൾ ലോകമകുടം ചൂടുന്നു

ഭൂഗോളത്തെ തോൽപ്പിക്കുന്ന
ഗോളമായ് മുൾകിരീടമണിഞ്ഞെ-
ത്തിയ കൊറോണയ്ക്ക്
അന്ത്യം കുറിക്കാം പ്രിയസഹജരേ

കൈകോർത്തല്ല, ജീവന്റെ
നൂതനാംശത്താൽ കൊറോണ
രാജകുമാരിയുടെ ക്രൗര്യത്തെ
വെട്ടിവീഴ്ത്താം,

എന്നേക്കുമായി വെട്ടിവീഴ്ത്താം...

കൃഷ്ണപ്രിയ
9 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത