വിശ്വത്തെ പ്രാപിച്ചവൾ
ജീവനെ കൈവരിക്കുന്നു
ശ്വാസത്തെ കവർന്നെടുത്ത-
വൾ ലോകമകുടം ചൂടുന്നു
ഭൂഗോളത്തെ തോൽപ്പിക്കുന്ന
ഗോളമായ് മുൾകിരീടമണിഞ്ഞെ-
ത്തിയ കൊറോണയ്ക്ക്
അന്ത്യം കുറിക്കാം പ്രിയസഹജരേ
കൈകോർത്തല്ല, ജീവന്റെ
നൂതനാംശത്താൽ കൊറോണ
രാജകുമാരിയുടെ ക്രൗര്യത്തെ
വെട്ടിവീഴ്ത്താം,
എന്നേക്കുമായി വെട്ടിവീഴ്ത്താം...