13:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2849133(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൂട്ടിലടച്ചക്കിളി | color= 5 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടിലടച്ച തത്തമ്മപ്പെണ്ണേ
നിൻ ദുഃഖം ഞാനിന്ന് അറിഞ്ഞീടുന്നു
കെട്ടിയിട്ടൊരു പൂവാലിപ്പശുവേ
നിൻ മനം ഞാനിന്ന് അറിഞ്ഞീടുന്നു
ഞാനിന്നു നിങ്ങളെപ്പോലെയല്ലോ
എന്താണ് എൻ ചുറ്റിലും എന്നും അറിയില്ല
പാറിപ്പറക്കുന്ന പൂമ്പാറ്റപ്പെണ്ണേ
നിനക്കിത്തരം ചിന്തകളൊന്നുമില്ലേ
എന്ന് അവസാനിക്കും ഈ വിനകൾ
എന്നതും ചിന്തിക്കാനാവതില്ല