ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോറോണയും ശുചിത്വവും
കോറോണയും ശുചിത്വവും
ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകമെമ്പാടും വിശേഷിപ്പിക്കുന്ന ശ്യാമസുന്ദര നാടാണല്ലോ കേരളം. ഈ നാട്ടിൽ ജനിച്ചു വളരാൻ സാധിച്ചത് ഭാഗ്യം തന്നെ. എന്നാൽ ഈ ഭാഗ്യം തള്ളി മാറ്റുന്നതിനായി കോവിഡ് 19 എന്ന മാരക രോഗം നമ്മുടെ നാട്ടിൽ പടരുന്നു. 2019 നവംബറിൽ ചൈനയിലെ ഒരു മത്സ്യ -മാംസ മാർക്കറ്റിൽ നിന്നും ജനങ്ങളിലൂടെ പകർന്ന് ലോകമെമ്പാടും വ്യാപിച്ച ഒരു മഹാ രോഗമാണ് കോവിഡ് 19. കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്നു കൊണ്ടിരിക്കുകയാണ്. ഇത് വ്യാപിക്കാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ രോഗത്തെ ആട്ടിയോടിക്കാൻ നാം എല്ലാവരും സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങളും ശുചിത്വശീലങ്ങളും പാലിക്കണം. നിപ്പയെയും പ്രളയത്തെയും അതിജീവിച്ചത് പോലെ ഇതിനെയും നമ്മൾ അതിജീവിക്കും. ഇതിനെതിരെ കരുതലോടെ നമുക്ക് ഒരുമിച്ചു പോരാടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |