ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രത്യാശ

പ്രത്യാശ

എരിയുന്ന വേനലിൽ
പൊരിയുന്നു ഹൃത്തുകൾ
ഒരു തുള്ളിനീരിനായി
കേഴുന്നു കണ്ണുകൾ
പൂവില്ല, പുൽക്കൊടി നാമ്പുമില്ല
രാവില്ല, പകലില്ല രാപ്പാടിതൻ താരാട്ടുമില്ല
നിറമറ്റ കാഴ്ചകൾ കണ്ടിടുന്നു,
ചിതയിൽ നമ്മൾ പുകഞ്ഞിടുന്നു
ഒരു തുള്ളിനീരിനായി
കേണിടുന്നു.
വെട്ടിനിരത്തിയ പൊന്മരങ്ങൾതൻ കുറ്റിയിൽ തലതല്ലിടുന്നു
എന്തിനീ, ന്തിനീ പാതകങ്ങൾ ചെയ്തുവെന്നോർത്തു നീറിടുന്നു.
തെറ്റുതൻ ചിന്തയിൽ നിന്നൂറ്റിവീണ ഒരു നീർമണി അമ്മതൻ മാറിൽ പതിക്കവേ
അമ്മയാം ധരണി പൊറുത്തിടുന്നു
നാളെതൻ പ്രത്യാശകൾ നാമ്പിടുന്നു.

വർഷ
VHSE FIRST YEAR ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത