എരിയുന്ന വേനലിൽ
പൊരിയുന്നു ഹൃത്തുകൾ
ഒരു തുള്ളിനീരിനായി
കേഴുന്നു കണ്ണുകൾ
പൂവില്ല, പുൽക്കൊടി നാമ്പുമില്ല
രാവില്ല, പകലില്ല രാപ്പാടിതൻ താരാട്ടുമില്ല
നിറമറ്റ കാഴ്ചകൾ കണ്ടിടുന്നു,
ചിതയിൽ നമ്മൾ പുകഞ്ഞിടുന്നു
ഒരു തുള്ളിനീരിനായി
കേണിടുന്നു.
വെട്ടിനിരത്തിയ പൊന്മരങ്ങൾതൻ കുറ്റിയിൽ തലതല്ലിടുന്നു
എന്തിനീ, ന്തിനീ പാതകങ്ങൾ ചെയ്തുവെന്നോർത്തു നീറിടുന്നു.
തെറ്റുതൻ ചിന്തയിൽ നിന്നൂറ്റിവീണ ഒരു നീർമണി അമ്മതൻ മാറിൽ പതിക്കവേ
അമ്മയാം ധരണി പൊറുത്തിടുന്നു
നാളെതൻ പ്രത്യാശകൾ നാമ്പിടുന്നു.