കൊറോണ
<poem>

കഴിഞ്ഞ പ്രളയത്തിൽ നിന്നും നാം മുക്തരാവുന്നതിൻ മുൻപിതാ വന്നുചേർന്നു ഒരു മഹാവ്യാധി കൊറോണ എന്ന ഓമനപേരിലായ്

ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടതാ
മുന്നേറിടുന്നു കൊറോണ

ഓരോ ദിനത്തിലും ആയിരങ്ങൾ മരിച്ചു വീഴുന്നു ലോകത്തിലാകവേ ലോകമാകെ സ്തംഭിച്ചു നിൽക്കുന്നു കൂട്ടത്തിലിന്ത്യയും ലോക്ക്ഡൗണിൽ കേരളം ലോക്ക്ഡൗണിലാണെന്നാലും കൊറോണതൻ കളി അധികം നടപ്പില്ല കേരളത്തിൽ നാം പലരേയും രക്ഷിച്ചു മരിച്ചുവീണവർ വിരലിലെണ്ണാവുന്നവർ എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കയാണെന്കിൽ പിടിച്ചുകെട്ടാം നമുക്ക് കൊറോണയെ

<poem>
അഞ്ജന സി പി
5 ഈസ്റ്റ് യു പി എസ് പെരുമ്പടപ്പ ചെന്ത്രാപ്പിന്നി,ത്രിശ്ശൂർ,വലപ്പാട്
വലപ്പാട് ഉപജില്ല
ത്രിശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത