എൻ എസ് എസ് എച്ച് എസ് ഈര
വിലാസം
ഈര

ഈര പി.ഒ., ആലപ്പുഴ
,
686534
,
ആലപ്പുഴ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04772710208
കോഡുകൾ
സ്കൂൾ കോഡ്46040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽ. ഉദയശ്രീ
അവസാനം തിരുത്തിയത്
17-04-2020Nsshseara46040


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എൻ.എസ്.എസ്. ഹൈസ്കൂൾ ഈര


എഡി 1953ൽ 25 കുട്ടികളുമായി തെക്കീരയിൽ പുത്ത൯ മഠം ചാവടിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ.എസ്.എസ്. യു.പി. സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.

പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതുവരെ ഈര ഉൾപെടുന്ന നീലംപേരൂർ വില്ലേജ് മുഴുവ൯ കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു.

2009 മാർച്ചിൽ എസ്.എസ്.എൽ‍.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.

5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു. 2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ പാസായി. ഇപ്പോൾ ഈ സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി 187 കുട്ടികളും 9 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.

2018 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. 3 ഹൈടെക് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ അക്ഷരശ്ലോക പഠനകളരി പരിശീലിപ്പിക്കുന്നുണ്ട്.

  • ജൂനിയർ റെഡ്ക്രോസ്

== മാനേജ്മെന്റ് ==എൻ.എസ്.എസ്.

                                                                                       എൻ.എസ്.എസ്. ഹൈസ്കൂൾ ഈര
 
                                                                          പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം -2017-2018
                                                                                        സ്കൂൾതല റിപ്പോർട്ട് 
                                                                                        ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുൻപ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികൾ തനിയെ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗിൽ പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ചു.റീഫിൽ തീർന്ന പേനകൾ നിക്ഷേപിക്കാൻ കുട്ടികൾ തനിയെ ഒരു പെൻബിൻ ഉണ്ടാക്കി.അതിൽ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
  ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ്ട്രസ്. ശ്രീമതി പി. ബീന ടീച്ചർ വിശദീകരിച്ചു. 
                                                                                                         സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങൾ , പഞ്ചായത്ത് പ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവർ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാർ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
            2018-19 അദ്ധ്യയന വർഷം പ്രവേശനോത്സനത്തോടെ ആരംഭിച്ചു.SSLC യ്ക് വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികളേയും അഭീനന്ദിച്ചു. നവാഗദർക്ക് യൂണിഫോം,ബുക്ക്,പേന എന്നിവ വിതരണം ചെയ്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇ.ജി.നാരായണ കുറുപ്പ്, രമാദേവി, ഇന്ദിരാദേവി, നിർമ്മല കുമാരി, വി.ജ്യോതി.​​‌‍‍വത്സലകുമാരി.രമാദേവി,കൃഷ്മകുമാർ.,എ.പത്മജ,

വഴികാട്ടി

{{#multimaps: 9.488990, 76.494241 | width=800px | zoom=16 }}

കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ നിന്നും കാവാലം റൂട്ടിൽ 5 കി. മീ. അകലെയായി സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=എൻ_എസ്_എസ്_എച്ച്_എസ്_ഈര&oldid=756005" എന്ന താളിൽനിന്ന് ശേഖരിച്ചത്