20:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35051(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തളരില്ല നമ്മൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടി വേണ്ട കരുതലോടെ പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
നിപ്പവന്നില്ലേ , ഓഖി വന്നില്ലേ ,പ്രളയം വന്നില്ലേ
മലയാളീ തോൽക്കില്ല തോറ്റോടില്ല
ഭയന്നിട്ടില്ല നാം ചെറുത്തുനിന്നീടും
കോറോണയെന്ന ഭീകരന്റെ കഥകഴിച്ചീടും
തകർന്നിട്ടില്ല നാം കൈകൾ ചേർത്തീടും
നാട്ടിൽ നിന്നീ വിപത്തകന്നീടും വരെ
പനിവന്നാൽ ഭയക്കാതെ ചികിത്സതേടുക
ചുമവന്നാൽ കരുതലായി മുഖം മൂടുക
കൈകൾ നാം ഇടയ്ക്കിടയ്ക്ക് കഴുകണം
ഭയന്നിട്ടില്ല നാം ചെറുത്തുനിന്നീടും
പേടി വേണ്ട , ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം