(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്
നീ എനിക്കെന്നുമെൻ
അമ്മയേപ്പോൽ
നിൻ മടിത്തട്ടിൽ മയങ്ങുമൊരു
പൈതലായി മാറി ഞാൻ
നിന്നിൽ നിറഞ്ഞൊരാ വേദന
എന്ന് തിരിച്ചറിഞ്ഞിടുന്നു ഞാൻ.
നീ എനിക്കേകിയ പ്രളയവും
മഹാമാരിയും
ഞാൻ നിനക്കേകിയ
നോവിനോളമാവിലൊരിക്കലും
നിന്നിൽ ഞാൻ നിറച്ചൊരാ
മാലിന്യക്കൂമ്പാരം പ്രളയമായി
തിരിച്ചു നീ നൽകി
എന്നിട്ടും ഒന്നുമേ പഠിച്ചില്ല ഞാനിന്നും
മുന്നോട്ടുപോകവേ
നീ എന്ന് നൽകിയ ഈ മഹാമാരിയിൽ
നിന്നെ ഞാൻ തിരിച്ചറിഞ്ഞിടാവേ
മാറിയ ശീലങ്ങളുമായി
ഇനി ഞാൻ ജീവിക്കും