സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഒരു ഡയറിക്കുറുപ്പ്
ഒരു ഡയറിക്കുറുപ്പ്
ഒരിക്കലും മറക്കാനാവത്തതും സങ്കടം നിറഞ്ഞതും എന്നാൽ കുറെയൊക്കെ സന്തോഷവും നിറഞ്ഞ ദിവസങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വാർഷിക പരീക്ഷ ഇല്ലാത്ത ഒരു വേനലവധി.ചെറു സന്തോഷം ഇല്ലാതില്ല മനസ്സിൽ എന്നാലും കൊറോണ എന്ന വില്ലൻ കാരണമെന്നത് വിഷമം തന്നെയാണ്.ക കൂട്ടുകാരുമൊത്ത് അവധിക്കാലം അടിച്ച് പൊളിക്കാമെന്ന സ്വപ്നമാണ് തകർത്തത്. ഇത്തവണ ചിറ ങ്കര പൂരം ഒരു നഷ്ടമായി മനസ്സിൽ കിടക്കുന്നു. ഒരു പാട് ദേശത്തിൻ്റെ വരിവരിയായുള്ള വരവ് ഒരിക്കൽ കണ്ടാൽ പിന്നെ അടുത്ത വർഷം നമ്മൾ അവിടയെത്തിയിരിക്കും. മിന്നുന്ന കാളയും, പൂതനും തിറയും, തിടമ്പേറ്റിയ കൊമ്പൻമാരുടെ എഴുന്നള്ളിപ്പ്, തുരുതുരാ യുള്ള കളിപ്പാട്ടക്കച്ചവടക്കാർ, പൂരപ്പലഹാരങ്ങളുടെ കച്ചവടക്കാർ അങ്ങനെയുള്ള നിരവധി കാഴ്ച്ചകൾ അതൊരു കാഴ്ച്ച തന്നെയാണ് കൊ വിഡ് - 19 എന്ന വില്ലൻ തട്ടിപ്പറിച്ചത്.എന്തിനേറെപ്പറയുന്നു ഓർമ്മ വച്ച നാൾ മുതൽ പൂത്തിരിയും, കമ്പിത്തിരിയും, മേശപ്പൂവും നിലച്ച ക്രവും മെത്താപ്പും ഇല്ലാത്തൊരു വിഷു ഇതാദ്യമാണ്.തലേന്ന് രാത്രി തുടങ്ങിയാൽ വിഷു കഴിഞ്ഞാലും കത്തിക്കാനുള്ളത് അച്ഛൻ വാങ്ങിത്തരുമായിരുന്നു.പതിവു തെറ്റിച്ച് ഇത്തവണ അച്ഛൻ വാങ്ങിത്തന്നില്ല എന്തോ ഞാൻ പറഞ്ഞതുമില്ല. അടുത്ത വീട്ടിൽ നിന്നും പൂത്തിരിയും മേശപ്പൂവും കത്തുന്നതു കണ്ടിട്ടും എനിക്ക് വിഷമമൊന്നും തോന്നിയതുമില്ല. എൻ്റെ വീട്ടിൽ എല്ലാവരുമുണ്ടായിരുന്നു അതുകൊണ്ട് സന്തോഷത്തിനൊരു കുറവും ഇല്ലായിരുന്നു. സാബു മാമയുടെ കുടെ ചിലവഴിച്ച ഓരോ ദിവസവും സന്തോഷം നിറഞ്ഞതായിരുന്നു. ആഘോഷങ്ങളും ആരവങ്ങളും ഒത്തുകൂടലും ഇല്ലാതിരുന്നാലും ഈ വില്ലനെ തുരത്താൻ കഴിഞ്ഞാൽ മതിയാർന്നു. വരും വർഷങ്ങളിൽ പൂരവും, വിഷുവും ആഘോഷിക്കാൻ കഴിയണമെന്ന ആഗ്രഹത്തിൽ നമുക്ക് പോരാടി ജയിക്കാം ഈ മാരിയിൽ നിന്നും. കൂട്ടുകാരുമൊത്ത് ക്രിക്കറ്റും ഫുട്ബോളുമൊന്നും കളിക്കാൻ കഴിയുന്നില്ലെന്ന വിഷമം മാത്രമേയുള്ളു. പുറം രാജ്യങ്ങളിൽ കഴിയുന്നവർക്കു വേണ്ടി മനസ്സുനിറയെ പ്രാർത്ഥിച്ചു." എല്ലാവർക്കും ഇതിൽ നിന്നൊരു മോചനം ഉണ്ടാവട്ടെ". ഇതിനായി ജീവൻ പണയം വെച്ച് പൊരുതുന്ന ഓരോരുത്തർക്കും എൻ്റെ ഒരു" ബിഗ് സല്യൂട്ട്" .
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |